കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

 

കണ്ണൂർ: സംഘർഷത്തെ തുടർന്ന് കണ്ണൂർ  ടൗൺ പോലീസ് കസ്റ്റഡിയലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. സൂരജ് തൈക്കണ്ടി എന്ന ഓട്ടോ ഡ്രൈവറാണ് കുഴഞ്ഞുവീണ് മരിച്ചത്. പള്ളിക്കുന്ന് എടച്ചേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 11. 30 നാണ് സംഭവം. എടച്ചേരിയിലെ ഒരു വീട്ടിൽ വെച്ച് നാട്ടുകാരും ഇയാളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ അരയമ്പേത്താണ് ഇയാളുടെ വീട്. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇയാൾ കുഴഞ്ഞു വീണതായി പോലീസുകാർ പറയുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0)
Add Comment