മാനസയുടെ കൊലപാതകം : ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചിയിലെത്തിച്ചു

Jaihind Webdesk
Sunday, August 8, 2021

 

കൊച്ചി : കോതമംഗലത്ത് മാനസയുടെ കൊലപാതകത്തില്‍ ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും കൊച്ചിയിലെത്തിച്ചു. സോനു കുമാർ, മനേഷ് എന്നിവരെ ആലുവ എസ്.പി ഓഫീസിലേക്കാണ് എത്തിച്ചത്. കേരളത്തിലേക്ക് 20ലധികം തോക്കുകൾ വിൽപ്പന നടത്തിയതടക്കമുള്ള കൂടുതൽ കാര്യങ്ങൾ ചോദ്യംചെയ്യലിൽ വ്യക്തമാകും.

രാഖിലിന് പിസ്റ്റള്‍ നല്‍കിയയാളാണ് സോനു കുമാർ മോദി. ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്‍റെ നേതൃത്വത്തിലുള്ള സംഘം സോനു കുമാറിനെ അറസ്റ്റ് ചെയ്തത്. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാർ. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് മനേഷ്‌കുമാറായിരുന്നു.