ബിഗ് സല്യൂട്ട്! പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സൈന്യം മടങ്ങുന്നു; വികാരനിർഭര യാത്രയയപ്പ്

 

കൽപ്പറ്റ: പത്തുനാൾ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ നിന്ന് സൈന്യം മടങ്ങുന്നു. ദൗത്യം അവസാനിപ്പിച്ച് മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയനിലെ 500 അംഗ സംഘമാണ് മടങ്ങുന്നത്. ബെയ്‌ലി പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു സംഘം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദ്ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ തുടരുകയാണ്.

 

 

 

 

Comments (0)
Add Comment