14 വയസുകാരനെ മർദ്ദിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചു

 

ആലപ്പുഴ: പതിനാലു വയസുകാരനെ മർദ്ദിച്ച കേസിലെ പ്രതിയായ ബിജെപി പ്രവർത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. കായംകുളം കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് ആണ് മരിച്ചത്. വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. റിമാൻഡിൽ കഴിയവേ ഇന്നലെയാണ് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

Comments (0)
Add Comment