‘രണ്ടു കേസിലും പ്രതികള്‍ രക്ഷപ്പെട്ടത് സിപിഎമ്മുകാരായതുകൊണ്ട്’; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

 

ഇടുക്കി: വാളയാർ പെൺകുട്ടികളുടെ അമ്മയും അഭിഭാഷകനും വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദർശിച്ചു. വാളയാറിലും വണ്ടിപ്പെരിയാറിലും പ്രതികൾ സിപിഎമ്മുകാരായതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വാളയാർ കുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ തങ്ങൾ സ്വീകരിച്ച നിയമ നടപടികൾ കുടുംബത്തെ ബോധ്യപ്പെടുത്തി. കുടുംബത്തിന് താല്‍പര്യം ഉണ്ടെങ്കിൽ പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ സഹായം ചെയ്യുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

Comments (0)
Add Comment