യു.എസില്‍ 20 %, ജപ്പാനില്‍ 45 %, ഇന്ത്യയില്‍ 260% ; രാജ്യത്തെ ഇന്ധന നികുതി കൊളളയ്ക്കെതിരെ തരൂർ ; കണക്കുകള്‍ നിരത്തി വിമർശനം

 

തിരുവനന്തപുരം: രാജ്യത്ത അമിത ഇന്ധനനികുതിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. വിവിധ രാജ്യങ്ങള്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ക്കൊപ്പം ഇന്ത്യയില്‍ ചുമത്തിയിരിക്കുന്ന കണക്കുകളും നിരത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

യു.എസിൽ പെട്രോള്‍ ലിറ്ററിന് 56.55 രൂപയാണ്​. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും, പെട്രോൾ, ഡീസൽ വില 60.29, 38.91 നിരക്കിലായിരുന്നു. നേപ്പാളിൽ 69.01,​ 58.32ഉം പാകിസ്​താനിൽ 51.13, 53.02 ബംഗ്ലാദേശ്​ 76.43, 55.78 എന്നീ നിരക്കിലുമാണ്. അയാൾ സംസ്‌ഥാനങ്ങളിൽ ഇന്ധന വില കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ അനുദിനം വില വർധിച്ചു കൊണ്ടിരിക്കുകയാണ്.

Comments (0)
Add Comment