ഐഎസ് തലവനെ വധിച്ചതായി അമേരിക്ക; നടപടി സിറിയയിലെ സൈനികനീക്കത്തില്‍

Jaihind Webdesk
Thursday, February 3, 2022

 

ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലാണ് വധിച്ചതെന്ന് ജോ ബൈഡന്‍ അറിയിച്ചു.

ഐഎസ് തലവനെ വധിച്ച സൈന്യത്തെ അഭിനന്ദിക്കുന്നതായും സൈനികനടപടിക്ക് ശേഷം എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും ബൈഡന്‍ വ്യക്തമാക്കി.

 

https://platform.twitter.com/widgets.js