പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടി ‘ദൂരമറിയാത്ത യാത്ര’; ശ്രദ്ധേയമായി ‘തണല്‍ തേടി’ സംഗീത ആല്‍ബം

 

മല്ലികാ സുകുമാരന്‍ വേഷമിട്ട ‘തണല്‍ തേടി’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ഒറ്റയ്‍ക്കൊരു വീട്ടില്‍ ഓര്‍മകളുടെ തണലില്‍ താമസിക്കുന്ന ഒരു അമ്മയായിട്ടാണ് മല്ലിക സുകുമാരൻ അഭിനയിച്ചിരിക്കുന്നത്. സുജാതാ മോഹന്‍ ആലപിച്ച ‘ദൂരമറിയാത്ത യാത്ര’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകപ്രീതി നേടുന്നത്. പ്രതിപാദിക്കുന്ന വിഷയവും ഹൃദ്യമായ ആലാപനവും സംഗീത ആല്‍ബത്തെ പ്രേക്ഷക ഹൃദയത്തോട് ചേർത്തുനിർത്തുന്നു. സംവിധാന മികവും ഛായാഗ്രഹണവും ആല്‍ബത്തെ വേറിട്ടതാക്കുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിരവധി പേരാണ് ആല്‍ബം കണ്ടിരിക്കുന്നത്.

 

 

രാജേഷ് ജയകുമാര്‍ സംവിധാനവും വേണു ശശിധരൻ ലേഖ ഛായാഗ്രാഹണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബത്തിന്‍റെ സംഗീത സംവിധാനം അഡ്വക്കേറ്റ് ഗായത്രി നായരാണ്. പ്രൊഫസര്‍ എ പത്മകുമാരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഡോ. വിപിൻ നായരാണ് സംഗീത ആല്‍ബത്തിന്‍റെ  നിര്‍മാണം. ജോസ്, ആദര്‍ശ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. അസിസ്റ്റന്‍റ് ഡയറക്ടര്‍ – നിധീഷ് ബാബു, കല – അഖില്‍ കൃഷ്‍ണൻ.

 

 

സംവിധാനത്തിന് പുറമെ  തിരക്കഥയും എഡിറ്റിംഗും ഡിഐയും നിര്‍വഹിച്ചിരിക്കുന്നതും രാജേഷ് ജയകുമാറാണ്.  ആല്‍ബത്തിലെ ഒരു പ്രധാനവേഷത്തിലും രാജേഷ് ജയകുമാര്‍ എത്തുന്നുണ്ട്. ചാനല്‍ മേഖലയില്‍ വർഷങ്ങളുടെ അനുഭവപരിചയമുള്ള രാജേഷ് ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങളുടെയും സംഗീത ആല്‍ബങ്ങളുടെയും എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്. ബ്രേക്കപ്പ് പാർട്ടി എന്ന സിനിമയുടെ എഡിറ്റിംഗും രാജേഷ് ജയകുമാറാണ്.

 

 

 

 

 

Comments (0)
Add Comment