പന്തീരാങ്കാവ് യുഎപിഎ കേസ് : ത്വാഹ ഫസലിന് ജാമ്യം

Jaihind Webdesk
Thursday, October 28, 2021

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി ത്വാഹ ഫസലിന് ജാമ്യം. അലന്‍ ഷുഹൈബിന്റെ ജാമ്യവ്യം കോടതി ശരിവെച്ചു. അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യയമാണ് തള്ളിയത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു

ജസ്റ്റിസ് അജയ് റസ്‌തോഗിയും ജസ്റ്റിസ് ശ്രീനിവാസും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിധിയുടെ പൂര്‍ണരൂപം കോടതിയില്‍ വായിച്ചില്ല. ഈ രണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് വായിച്ചത്.

2019 നവംബറിലാണ് പന്തീരങ്കാവ് യു.എ.പി.എ കേസിന്റെ ഭാഗമായി താഹ ഫസലിനെയും അലന്‍ ശുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. ഇരുവര്‍ക്കും പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലന്‍ ശുഹൈബിന്റെ ജാമ്യം ശരിവെക്കുകയുമായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.