താഹ ഫസൽ കൊച്ചി എൻ.ഐ.എ കോടതിയിൽ കീഴടങ്ങി; തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ

Jaihind News Bureau
Tuesday, January 5, 2021

പന്തീരങ്കാവ് യു.എ.പി.എ കേസിൽ ഇന്നലെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ താഹ ഫസൽ കൊച്ചി എൻ.ഐ.എ കോടതിയിൽ കീഴടങ്ങി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു.

താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ട് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടത്. അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. അതേസമയം, അലന്‍റെ ജാമ്യം റദ്ദാക്കിയിട്ടില്ല.