“സുബ്ബാ സ്ഥാനാര്‍ത്ഥിക്ക് പണിയറിയാം!! ചില്ലറക്കാരനല്ല..” ജനഹൃദയങ്ങളിലേക്ക് നടന്നുകയറുന്ന ടി.ജി. വിനോദ്

Jaihind Webdesk
Saturday, October 12, 2019

എറണാകുളം മണ്ഡലത്തില്‍ പ്രചാരണയാത്രകളിലെല്ലാം വന്‍ സ്വീകരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജി. വിനോദിന് ലഭിക്കുന്നത്. ഹൃദയങ്ങളിലേക്കാണ് വോട്ടര്‍മാര്‍ ടി.ജി. വിനോദിനെ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം താന്തോന്നി തുരുത്തുകാര്‍ നല്‍കിയ സ്വീകരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. താന്തോന്നി തുരുത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഹൃദ്യമായ സ്വീകരണം നല്‍കിയാണ് പ്രദേശത്തുകാര്‍ സ്വീകരിച്ചത്. കുട്ടികളും സ്ത്രീകളും ഷാള്‍ അണിയിച്ചും ഹസ്തദാനം നല്‍കിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ഹരിദാസേട്ടന്‍ എത്തിയത് ഒരു കുട്ടയില്‍ കുറെ ഞണ്ടുകളുമായാണ്. താന്തോന്നി തുരുത്തിന്റെ സമ്മാനമായത് വെച്ചുനീട്ടിയപ്പോള്‍ നിറപുഞ്ചിരിയുമായി സ്ഥാനാര്‍ത്ഥിയത് സ്വീകരിച്ചു. പിന്നെ ഞണ്ടിനെ കുറിച്ചായി ചര്‍ച്ച.

ഹരിദാസേട്ടന്‍ സ്ഥാനാര്‍ത്ഥിക്ക് ഞണ്ടുകളെ പരിചയപെടുത്താന്‍ വന്നതും കുട്ടയില്‍ നിന്ന് ഒരു ഞണ്ടെടുത്ത് സ്ഥാനാര്‍ത്ഥി പറഞ്ഞു ഇത് പെണ്ണാണന്ന്. അത് മാത്രമല്ല ഇവിടെ നോക്കിയാല്‍ ഇത് മനസിലാവുമെന്നും കൂടി ചൂണ്ടി കാട്ടിയതോടെ ഹരിതാ സേട്ടന്റെ കമന്റെത്തി ‘സുബ്ബാ സ്ഥാനാര്‍ത്ഥിക്ക് പണിയറിയാ ചില്ലറക്കാരനല്ല’ ഇത് കേട്ടതും പ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഞണ്ടിനെ പിടിച്ചതല്ലെ കൈ കഴുകാന്‍ ഉഷ ചേച്ചി വെള്ളവുമായി വന്നപ്പോ സ്ഥാനാര്‍ത്ഥിയുടെ അടുത്ത ചോദ്യം എന്തിനാ വെള്ളം ഞണ്ടിന് അഴുക്കുണ്ടാവില്ല കഴുകേണ്ട ആവശ്യമില്ല. ഇതും പറഞ്ഞ് വോട്ട് ചോദ്യത്തിനായി അടുത്ത വീട്ടിലേക്ക് കയറിയപ്പോള്‍. കൊടുത്ത സമ്മാനം പൊതിഞ്ഞ് സ്ഥാനാര്‍ത്ഥിക്ക് കൊടുത്തയക്കാനും ഹരിദാ സേട്ടന്‍ മറനില്ല..