ടെക്സാസിലെ സ്കൂളില്‍ വെടിവെപ്പ്: 21 പേർ കൊല്ലപ്പെട്ടു; വെടിയുതിർത്തത് പതിനെട്ടുകാരന്‍

Jaihind Webdesk
Wednesday, May 25, 2022

 

ടെക്സാസ് : അമേരിക്കയിലെ ടെക്‌സാസില്‍ പ്രൈമറി സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടു. 18 കുട്ടികളും മൂന്ന് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഉവാൾഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വെടിയേറ്റത്. ഉവാൾഡെ സ്വദേശി സാൽവഡോർ റമോസ് എന്ന 18 വയസുകാരനാണ് വെടിയുതിര്‍ത്തത്. മുത്തശിയെ കൊലപ്പെടുത്തിയ ശേഷമാണ് അക്രമി
സ്‌കൂളിലെത്തി വെടി വെച്ചത്. കീഴടക്കല്‍ ശ്രമത്തിനിടെ അക്രമി പോലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു.