ജമ്മു-കശ്മീരില്‍ ഭീകരാക്രമണം; രണ്ടു സൈനികർക്ക് വീരമൃത്യു, മൂന്നു പേർക്ക് പരുക്ക്

 

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്കും നാട്ടുകാർക്കും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. സൈനികർ ഭീകരരെ വളഞ്ഞിരിക്കുകയാണ്. പരുക്കേറ്റ സൈനികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍.

Comments (0)
Add Comment