നിപാ: ആരോഗ്യവകുപ്പിന്റെ നിരന്തര വഞ്ചന: ജീവനക്കാര്‍ വീണ്ടും നിരാഹാര സമരത്തില്‍

Jaihind Webdesk
Wednesday, May 29, 2019

ആരോഗ്യവകുപ്പിന്റെ നിരന്തരമായ വഞ്ചന തുടരുന്നു. നിപാ കാലത്ത് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച ജീവനക്കാര്‍ ആശുപത്രി പരിസരത്ത് വീണ്ടും നിരാഹാര സമരം തുടങ്ങി. തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന അവശ്യവുമായാണ് നിരാഹാര സമരം. ശുചീകരണ തൊഴിലാളി ഇ.പി രാജേഷിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ സമരമിരിക്കുന്നത്.

പലതവണ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലഭിച്ച 42 തൊഴിലാളികളാണ് സമരം നടത്തുന്നത്. നിപാ സമയത്ത് സേവനം നടത്തിയവര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി നാലുമുതല്‍ 19 വരെ ഇവര്‍ നിരാഹാര സമരം നടത്തിയിരുന്നു.  സ്ഥിരനിയമനം നല്‍കാമെന്ന പ്രിന്‍സിപ്പലിന്റെ അന്നത്തെ ഉറപ്പിനെ തുടര്‍ന്ന് സമരം നിര്‍ത്തിയെങ്കിലും യാതൊരു നടപടിയും ആകാതെ വന്നതോടെയാണ് വീണ്ടും നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.