തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്; 3-4ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.

സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Comments (0)
Add Comment