ഹൈദരാബാദ്: തെലങ്കാനയില്‍ കോൺഗ്രസിന്‍റെ വന്‍ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റിരിക്കുകയാണ്. 11 മന്ത്രിമാരാണ് രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിലുള്ളത്. തെലങ്കാന ഗവർണർ തമിലിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസനം, പൊതുഭരണം, നിയമനിർവഹണം തുടങ്ങിയ വകുപ്പുകള്‍ രേവന്ത് റെഡ്ഡിക്കും. ഉപമുഖ്യമന്ത്രി, ധനകാര്യം, ഊർജ്ജം എന്നീ വകുപ്പുകള്‍ ഭട്ടി വിക്രമർക ചുമതലയേറ്റു.
മറ്റു വകുപ്പുകള്‍:
സി ദാമോദർ രാജനരസിംഹ: ആരോഗ്യം, കുടുംബ ക്ഷേമം, ശാസ്ത്ര സാങ്കേതികം
നളമട ഉത്തം കുമാർ റെഡ്ഡി: ജലസേചനം, ഭക്ഷ്യ സിവിൽ സപ്ലൈസ്
കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി: റോഡുകളും നിർമിതികളും, സിനിമാട്ടോഗ്രാഫി
ദുദ്ദില്ല ശ്രീധർ ബാബു: ഐടി, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻസ്, കൊമേഴ്സ്
പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി: റവന്യു, ഭവനനിർമ്മാണം, ഇൻഫൊർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ്
പൊന്നം പ്രഭാകർ: ഗതാഗതം
ഡി അനസൂയ സീതാക്ക: പഞ്ചായത്ത് രാജ്, ഗ്രാമ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം
കൊണ്ട സുരേഖ: പരിസ്ഥിതി, വനം
ജുപള്ളി കൃഷ്ണ റാവു: എക്സൈസ്, വിനോദ സഞ്ചാരം, സാംസ്കാരികം, ആർക്കിയോളജി
തുമ്മല നാഗേശ്വര റാവു: കൃഷി, കച്ചവടം, സഹകരണം, കൈത്തറി, വസ്ത്രം