തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തലസ്ഥാനത്ത്; ആറ്റിങ്ങല്‍ മണ്ഡലത്തിലെ റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

 

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുവനന്തപുരത്ത്. ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കാളിയാകും. രാവിലെ അടൂർ പ്രകാശിനൊപ്പം തുമ്പയിൽ നിന്നും അഞ്ചുതെങ്ങ് വരെയുള്ള റോഡ് ഷോയിൽ രേവന്ത് റെഡിയും അണിചേരും. ഉച്ചയ്ക്ക് കല്ലറയിൽ നടക്കുന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment