മണികർണ്ണിക – ദി ക്വീൻ ഓഫ് ഝാൻസിയുടെ ടീസർ

Jaihind Webdesk
Wednesday, October 3, 2018

ബോളിവുഡ് ചിത്രം മണികർണ്ണിക – ദി ക്വീൻ ഓഫ് ഝാൻസിയുടെ ടീസർ പുറത്ത്. കങ്കണ റണാവത്താണ് ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം ജനുവരിയിൽ തീയേറ്ററിലെത്തും.

മണികർണ്ണിക, ദി ക്വീൻ ഓഫ് ഝാൻസിയുടെ ടീസറിൻറെ ആദ്യ ഭാഗങ്ങൾ അമിതാബ് ബച്ചൻറെ ശബ്ധത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇത് ചിത്രത്തിൽ ബിഗ് ബി ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും എന്നുള്ളതിന്‍റെ സൂചനയാണ്.

ഝാൻസി റാണിയുടെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കങ്കണയെക്കൂടാതെ ജിഷു സെൻഗുപ്ത, റിച്ചാർഡ് കീപ്, അതുൽ കുൽകർണ്ണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തെലുങ്കു സംവിധായകൻ രാധാകൃഷ്ണ ജഗർലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ൽ നടന്ന ഇന്ത്യൻ രാജ്യവിപ്ലവത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ രചനയിൽ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമൽ ജെയിൻ, നിശാന്ത് പിട്ടി എന്നിവർ ചേർന്നാണ്. മണികർണ്ണിക 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.