ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20ക്കു തൊട്ടുമുൻപ് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി ടീം ഇന്ത്യയും ഓസ്ട്രേലിയന്‍ ടീമും രണ്ടു മിനിറ്റ് മൗനമാചരിച്ചു. സൈനികരോടുള്ള ആദരസൂചകമായി കയ്യിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്.
ദേശീയ ഗാനാലാപനത്തിനു ശേഷമാണ് രണ്ടു മിനിറ്റു മൗനമാചരിക്കാനുള്ള നിർദ്ദേശം എത്തിയത്.
#TeamIndia and Australia pay homage to the martyrs of Pulawama Terror Attack before the start of play today at Vizag.
Full video here – https://t.co/kNZfOh4cUB #AUSvIND pic.twitter.com/jm3sen0h2F
— BCCI (@BCCI) February 24, 2019
എന്നാല്‍ മൗനമാചരിക്കുന്നതിനിടെ ഗാലറിയുടെ പല ഭാഗത്തു നിന്നും ആളുകൾ ആരവം മുഴക്കി. ചിലർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു. ഇതോടെ കാണികളോട് നിശ്ബദരായിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെ ആവശ്യപ്പെടുകയായിരുന്നു.
വിശാഖപട്ടണത്തിലെ കാണികളുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.