ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തു

Jaihind News Bureau
Thursday, November 21, 2019

ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ 20ന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തു. അധ്യാപകൻ ജിലിനെതിരെയാണ് നടപടി.

സംഭവത്തില്‍ സ്കൂളിനെതിരെ പ്രതിഷേധം ശക്തം. സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ നാട്ടുകാർ തടഞ്ഞു. നാട്ടുകാർ സ്റ്റാഫ് റൂമിലേക്ക് പ്രതിധേവുമായി എത്തി അധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സ്കൂളിലെ സ്റ്റാഫ് റൂം നാട്ടുകർ തല്ലി പൊളിച്ചു കൂടുതൽ പൊലീസ് സ്കൂളിലെത്തിയതിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞു.

സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, സ്‌കൂളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷിക്കുമെന്നും കലക്ടറും വ്യക്തമാക്കി.