മാനസിക പീഡനം, അപവാദ പ്രചാരണം; എസ്.എഫ്.ഐയുടെ ക്രൂരതകള്‍ക്ക് ഇരയായി ഒരു അധ്യാപിക

Jaihind Webdesk
Wednesday, July 17, 2019

കൊച്ചി; എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയുമായി കളമശേരി പോളി ടെക്നിക്കിലെ അധ്യാപിക രംഗത്ത്. തനിക്കെതിരേ എസ്എഫ്ഐ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും അധിക്ഷേപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്.

കൊളേജിലെ ഹോസ്റ്റലിന്റെ ചുമതല ഈ അധ്യാപികയ്ക്കായിരുന്നു. ഏതാനും മാസം മുമ്പ് പുതിയ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലിലെ മുറികള്‍ വൃത്തിയാക്കുന്നതിനായി ഈ അധ്യാപികയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പഴയ സാധനങ്ങള്‍ എല്ലാം മുറിയില്‍നിന്ന് എടുത്തു നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കൂട്ട ആക്രമണം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം പഠിച്ചിരുന്ന വിദ്യാര്‍ഥികളുടെ പഴയ ബുക്കുകളും മറ്റു രേഖകളും നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കി. പിന്നാലെ അധ്യാപികയെ ഹോസ്റ്റല്‍ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നടപടി സ്വീകരിച്ചിട്ടും വീണ്ടും അധ്യാപികയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ പെരുമാറിയതായാണ് അധ്യാപികയുടെ പരാതി. പുറമേ നിന്നുള്ളവരും പഠനം കഴിഞ്ഞവരും ഹോസ്റ്റലില്‍ പ്രവേശിച്ചത് തടഞ്ഞതാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

teevandi enkile ennodu para