സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷ സുപ്രീം കോടതിയിൽ

Jaihind Webdesk
Monday, November 19, 2018

Sabarimala-Supreme-Court

സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. അഭിഭാഷകനായ ചന്ദ്ര ഉദയ സിംഗ് വഴിയാണ് ഹർജി സമർപ്പിച്ചത്.

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആകാത്തതിനാൽ വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് ബോർഡിന്റെ അപേക്ഷ. ക്രമസമാധാന പ്രശ്‌നമുണ്ടെന്നും ദർശനത്തിനായി 1000 സ്ത്രീകൾ രജിസ്റ്റർ ചെയുതുവെന്നും ഹർജിയിൽ പറയുന്നു.