ഇന്ധന നികുതി : 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഇന്ധന വിലയിൽ തട്ടിപ്പ് ഡിസ്കൗണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണിത്. കേന്ദ്രവും കേരളവും ചേര്‍ന്ന് നടത്തുന്നത് നികുതി ഭീകരതയാണ്. വിലവർധനയ്ക്ക് എതിരെയുള്ള കോൺഗ്രസിന്‍റെ സമരം തുടരും.

കേന്ദ്രത്തിൽ നികുതി വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിനും സന്തോഷമാണ്, കാരണം ഇവിടെ കൂട്ടാമെന്നാണ് അവര് കണക്കു കൂട്ടുന്നത്. കേന്ദ്രത്തിൽ നികുതി കുറയ്ക്കുന്നത് അനുസരിച്ച് കേരളവും കുറയ്ക്കണം. സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയാം അതിനാൽ മുഴുവൻ കുറയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നില്ല. പക്ഷെ കേന്ദ്രം വർധിപ്പിക്കുന്നതിന് ആനുപാതികമായി കിട്ടുന്ന അധിക വരുമാനം എടുത്ത് ഇന്ധന സബ്സിഡിയായി സാധാരണക്കാരെ സഹായിക്കാം. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മത്സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Comments (0)
Add Comment