സുധീരൻ്റെ രാജിയുടെ കാരണം അറിയില്ല ; കെപിസിസി പ്രസിഡന്‍റുമായി ഇക്കാര്യം സംസാരിക്കും : താരിഖ് അൻവർ

Jaihind Webdesk
Saturday, September 25, 2021

കൊച്ചി : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി.എം സുധീരൻ്റെ രാജിയുടെ കാരണം അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി പ്രസിഡന്‍റുമായി ഇക്കാര്യം സംസാരിക്കും. ആവശ്യമെങ്കിൽ സുധീരനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാർഡാമിൽ നടക്കുന്ന 2 ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുമെന്നും താരിഖ് അൻവർ അറിയിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്  പി.ടി തോമസ്, ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ് തുടങ്ങിയവർ  നെടുമ്പാശേരി വിമാനത്താവളത്തിൽ താരിഖ് അൻവറിനെ സ്വീകരിച്ചു.