താനൂർ കൊലപാതകം : പി ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, October 27, 2019

താനൂരിലെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കൊലപാതകത്തില്‍ സി.പി.എം നേതാവ് പി ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്നും ഇത് വളരെ ഗൗരവമായി കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകനായ ഇസ്ഹാക്കിന്‍റെ വീട് സന്ദർശിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ജയരാജനെത്തിയത്. പ്രതികളോടൊപ്പമുള്ള ജയരാജന്‍റെ ചിത്രങ്ങൾ ദുരൂഹതയുണർത്തുന്നതാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ദിവസവും കൊലവിളി നടത്തിയിട്ടാണ് സി.പി.എം പ്രവർത്തകർ ആസൂത്രണത്തോടെ കൊലപാതകം നടത്തിയിരിക്കുന്നത്. പാവപ്പെട്ട ലീഗ് പ്രവർത്തകനെയാണ് സി.പി.എമ്മുകാർ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താനൂരിൽ വ്യാഴാഴ്ച സി.പി.എം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകനായ ഇസ്ഹാക്കിന്‍റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.