തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 5 മരണം; 40 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Saturday, November 11, 2023


തമിഴ്‌നാട് തിരുപ്പത്തൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസും സ്വകാര്യ ബസും ദേശീയ പാത 48ല്‍ വാണിയമ്പാടിയില്‍ വച്ച് രാവിലെ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട സര്‍ക്കാര്‍ ബസ് ബാരിക്കേഡ് തകര്‍ത്താണ് സ്വകാര്യബസിലിടിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ദീപാവലി അവധിക്ക് നാട്ടിലേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.