നിയന്ത്രണം ശക്തമാക്കി തമിഴ്‌നാടും ; ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം, അതിർത്തികളിൽ പരിശോധന

Jaihind Webdesk
Thursday, August 5, 2021

പാലക്കാട് : കര്‍ണാടകത്തിനു പിന്നാലെ കേരളത്തില്‍ നിന്നു വരുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും. ഇന്നു മുതല്‍ തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. റോഡ് മാര്‍ഗം വരുന്നവരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചതിനു ശേഷമേ കടത്തിവിടൂ.

ട്രെയിനുകളില്‍ വരുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കും. കൊവിഡ് വാക്‌സിന്‍ എടുത്തു 14 ദിവസം പിന്നിട്ടവര്‍ക്ക് ഇളവുണ്ട്. ഇത്തരക്കാര്‍ പരിശോധന സമയത്തു വാക്‌സിനേഷന്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി.