കോണ്‍ഗ്രസ് – എ.എ.പി സഖ്യം: ചര്‍ച്ചകള്‍ തുടരാന്‍ രാഹുലിന്റെ നിര്‍ദേശം; പ്രതീക്ഷയോടെ പ്രതിപക്ഷം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് -ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് സാധ്യത വര്‍ദ്ധിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. സീറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ന് രാവിലെ ഡല്‍ഹി പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത്, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ദില്ലിയുടെ ചുമതലയുള്ള പി.സി ചാക്കോ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്ക് രാഹുല്‍ അനുമതി നല്‍കി.

ഡല്‍ഹിക്കൊപ്പം ഹരിയാനയില്‍ സഖ്യം വേണമെന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഹരിയാനയിലെ പത്ത് സീറ്റില്‍ ഒന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള രാഷ്ട്രീയസഖ്യം വേണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന.

rahul gandhiaap
Comments (0)
Add Comment