പാഞ്ച്ഷീര്‍-താലിബാന്‍ പോരാട്ടം തുടരുന്നു : 100 കണക്കിന് പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Saturday, September 4, 2021

കാബൂള്‍ : അഫ്ഗാനിസ്ഥാ‍നിലെ പാഞ്ച്ഷിർ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാൻ. പാഞ്ച്ഷീറിലെ പോരാട്ടം കനത്തതോടെ സർക്കാർ രൂപീകരണത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ് താലിബാൻ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ടുകൾ. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടു. എന്നാൽ ദേശീയ പ്രതിരോധ മുന്നണി നേതാക്കൾ ഇത് തള്ളുകയാണ്.

പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററിൽ ആവശ്യപ്പെട്ടു.