താലിബാന്‍ സംഘത്തില്‍ മലയാളികളും ? ; ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍

Jaihind Webdesk
Tuesday, August 17, 2021

ന്യൂഡല്‍ഹി :  താലിബാന്‍ സംഘത്തില്‍ മലയാളികളും. ഇതുതെളിയിക്കുന്ന ദൃശ്യങ്ങള്‍ ശശി തരൂര്‍ എം.പി ട്വിറ്ററില്‍ പങ്കുവെച്ചു. ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തില്‍ തീവ്രവാദികളൊരാള്‍ പറയുന്നത്  വീഡിയോയില്‍ ഉണ്ട്. ദൃശ്യമനുസരിച്ച് താലിബാന്‍ സംഘത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂരിന്‍റെ ട്വീറ്റില്‍ പറയുന്നു.

“ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും” എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.