ട്വന്‍റി–20 ലോകകപ്പ് : കോഹ്ലി ക്യാപ്റ്റന്‍, രോഹിത് വൈസ് ക്യാപ്റ്റന്‍ ; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

Jaihind Webdesk
Wednesday, September 8, 2021

ന്യൂഡല്‍ഹി : ട്വന്‍റി–20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ ചഹറും ടീമില്‍. ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവർ റിസര്‍വ് താരങ്ങള്‍. മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ടീമിന്‍റെ ഉപദേഷ്ടാവായിരിക്കും.