ടി20 ലോകകപ്പ് : കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

Jaihind Webdesk
Wednesday, November 2, 2022

ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. വിരാട് കോഹ്ലിയുടെ (44 പന്തില്‍ പുറത്താകാതെ 64 )  മികച്ച ബാറ്റിങ്ങിലാണ് ഇന്ത്യ 184 റണ്‍സിലേക്ക് എത്തിച്ചേര്‍ന്നത്.   അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം രോഹിത് ശര്‍യുടെ വിക്കറ്റോടെയായിരുന്നു(2). എന്നാല്‍ ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം കെ എല്‍ രാഹുലിന്റെ മികച്ച ബാറ്റിങ്ങാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. 32 പന്തില്‍ 50 റണ്‍സാണ് രാഹുല്‍ നേടിയത്. 16 പന്തില്‍ 30 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മധ്യ ഓവറുകളിലെ റണ്‍ റേറ്റ് ഉയര്‍ത്തിയത്.

അഡ്‌ലെയ്‌ഡിൽ ബംഗ്ലാദേശിനെതിരെ 16 റൺസ് കടന്നതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും വിരാട് കോഹ്‌ലി മാറി