കൊവിഡ് മരണനിരക്കില്‍ തിരിമറി ; അന്വേഷണത്തിന് സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണം : ടി സിദ്ദിഖ്

Jaihind Webdesk
Wednesday, July 7, 2021

കോഴിക്കോട് : സംസ്ഥാനത്തെ കൊവിഡ് മരണനിരക്കില്‍ തിരിമറിയെന്ന് കെപിസിസി വർക്കിംഗ്‌ പ്രസിഡന്‍റ്  ടി സിദ്ദിഖ്. സമ്പൂർണ ഓഡിറ്റിങ് പുനഃപരിശോധനക്ക് സർക്കാർ തയ്യാറാകണം. അന്വേഷണത്തിന് സർക്കാർ നിയന്ത്രണത്തിൽ ഇല്ലാത്ത സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണം. മുൻ ആരോഗ്യമന്ത്രിയുടെ കാലത്ത് കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ വേണ്ടി പ്രത്യേകം കമ്മിറ്റി പ്രവർത്തിച്ചിരുന്നു. കെ.കെ ഷൈലജ അട്ടിമറിക്ക് നേതൃത്വം നൽകിയെന്നും ടി സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.