കേന്ദ്രസര്‍ക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പോലീസ് ചോദിച്ചു; കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമമെന്ന് സ്വപ്‌ന സുരേഷ്


കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുടെ പ്രതികരണം. ഒരു കാര്യവുമില്ലാത്ത പോലീസ് ചോദ്യങ്ങളാണ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പോലീസ് ചോദിച്ചു. എംവി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ്പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. കേസില്‍ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി.

 

Comments (0)
Add Comment