സ്വപ്ന സുരേഷിന്‍റെ ബിരുദം വ്യാജം; സ്ഥിരീകരിച്ച് സർവകലാശാല

Jaihind News Bureau
Friday, July 10, 2020

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ബിരുദം വ്യാജം. എയര്‍ ഇന്ത്യ സാറ്റ്‌സിലും ഐ.ടി വകുപ്പിലുമടക്കം ജോലി നേടാന്‍ സ്വപ്‌ന സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് തെളിഞ്ഞു.  മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്വപ്‌ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ വ്യക്തമാക്കി. അതേസമയം, സ്വപ്ന സര്‍ക്കാരിന്‍റെ സ്‌പേസ് പാര്‍ക്കിലെ നിര്‍ണായക പദവിയിലെത്തിയത് വന്‍ തട്ടിപ്പിലൂടെയാണെന്നും വ്യക്തമായി.