സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പം വിവിധ പരിപാടികളില്‍; സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

Jaihind News Bureau
Tuesday, July 7, 2020

സ്വപ്‌ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രിയടെ വാദം എന്നാൽ 2017 മുതൽ മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിവുകൾ പുറത്ത് വന്നു. മുഖ്യമന്ത്രിയുമായി പല പരിപാടികളിലും പങ്കെടുത്തു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്‌ന സുരേഷിന്‍റെ സജീവ സാന്നിധ്യമുണ്ടായിരുന്നു

സ്വർണക്കടത്തിലെ പങ്ക് മഖ്യമന്ത്രിയുടെ ഓഫീസിലും എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധത്തിലായി. ഇടനിലക്കാരി സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മിലും ബന്ധം പുറത്ത് വന്നതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലായി. നിയമ നടപടി നേരിട്ടതിൽ പുറത്താക്കിയ മുൻ യുഎഇ കോൺസുലേറ്റ് ജീവനക്കാരി എങ്ങനെ ഐടി വകുപ്പിലെ ഉന്നത പദവിയിൽ എത്തിയെന്നതിന് മുഖ്യമന്ത്രിക്ക് അറിയില്ല. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാമെന്ന തെളിവുകൾ പുറത്ത് വന്നിട്ടും പരിചയമില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

സർക്കാർ ഔപചാരികമായി നടത്തിയ പല പരിപാടികളുടെയും നടത്തിപ്പുകാരി സ്വപ്ന സുരേഷായിരുന്നു. 2017 സെപ്റ്റംബർ 24 ഷാർജ ഷെയ്ഖിനെ ആദരിക്കുന്ന പരിപാടി നടത്തിയപ്പോൾ അതിന്‍റെ സംഘാടനത്തിൽ അടക്കം സ്വപ്ന സുരേഷുണ്ടായിരുന്നു. അഞ്ചുദിവസത്തെ പരിപാടിയിൽ സ്വപ്നയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.  ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷിന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.  ഇതിൽ സ്വപ്ന സുരേഷ് പങ്കെടുക്കാൻ കാരണം സ്പീക്കർ ശ്രീരാമകൃഷ്ണനുമായുളള അവരുടെ സൗഹൃദമാണെന്നാണ് ആക്ഷേപം. സ്വപ്‌നയുടെ ഇടപെടൽ കേരള സഭയിൽ പ്രവാസി വ്യവസായികളും കേരളത്തിലെ സർക്കാരും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനാണ് ഉപയോഗിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുളള വ്യവസായ ലോകത്തെ പ്രമുഖരെ ഇതിലേക്ക് കൊണ്ടുവരാനും ഇതിന്‍റെ നടത്തിപ്പിലും സ്വപ്ന സുരേഷിന് പങ്കുണ്ട്. സ്പീക്കറാണ് സ്വപ്ന സുരേഷിന്‍റെ വ്യവസായ സ്ഥാപനത്തിന്‍റെ ഒരു ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നടത്തിയതെന്ന വിമർശനം ഉണ്ട്. ഒരു പരിചയവും ഇല്ലേൽ ഇതോക്കെ എങ്ങനെ നടത്താൻ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത്. എംഎൽഎമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്കുളളത്.