‘സ്വപ്നയുടെ നിയമനത്തിനായി കെ.സി വേണുഗോപാല്‍ ശുപാർശ ചെയ്തിട്ടില്ല’; ബിജെപി ആരോപണം തള്ളി എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്‍റ്

Jaihind News Bureau
Thursday, July 9, 2020

 

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിക്കുന്നതിനായി കെ.സി വേണുഗോപാല്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബ്ബ്. മെരിറ്റ് അടിസ്ഥാനത്തില്‍ ഓപ്പണ്‍ ഇന്‍റര്‍വ്യു ആണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നടക്കുന്നത്. അപേക്ഷിക്കുന്ന ഒഴിവിലേക്കുള്ള പ്രവൃത്തിപരിചയം ഉദ്യോഗാര്‍ത്ഥിക്കുണ്ടോ എന്ന് പരിശോധിച്ചതിനുശേഷമാണ് നിയമനം . എച്ച്. ആര്‍ മാനേജര്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ഇന്‍റര്‍വ്യൂവില്‍ ഒരു ശുപാര്‍ശയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവും ശുപാർശയ്ക്കായി വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.