സർക്കാർ പദ്ധതികളിലെ ഇടപെടൽ സംബന്ധിച്ച് സ്വപ്നയെ ഇ.ഡി ചോദ്യം ചെയ്യുന്നു

Jaihind News Bureau
Tuesday, November 3, 2020

സർക്കാർ പദ്ധതികളിലെ ഇടപെടൽ സംബന്ധിച്ച് സ്വപ്നയെ ഇ.ഡി ചോദ്യം ചെയ്യുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ് അന്വേഷണ സംഘം സ്വപ്നയെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ വൻകിട പദ്ധതികളായ സ്‌മാര്‍ട് സി‌റ്റി, കെ-ഫോണ്‍, ഇ-മൊബിലി‌റ്റി, ഡൗണ്‍ടൗണ്‍ തുടങ്ങിയവയില്‍ സ്വപ്‌ന ഇടപെട്ടിരുന്നു എന്ന് എം ശിവശങ്കർ ഉൾപ്പടെയുള്ളവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.