എംപിമാരുടെ സസ്പെന്‍ഷന്‍; ഇന്ന് ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം

 

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഇന്ത്യ മുന്നണി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡൽഹി ജന്തർ മന്തറിൽ ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും ധർണ്ണ നടത്തും. 10 മണിക്കാണ് ധർണ്ണ ആരംഭിക്കുന്നത്. പാർലമെന്‍റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഇന്നലെ പാർലമെന്‍റ് മുതൽ വിജയ്ചൗക്ക് വരെ എംപിമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Comments (0)
Add Comment