മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി 15ന് ചോദ്യം ചെയ്യലിന് ഹാജരാകും


മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഈ മാസം പതിനഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകും. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെത്താനാണ് പൊലീസിന്റെ നോട്ടിസ്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള പരാതിയില്‍ ഐപിസി 354 എയിലെ ഒന്നുമുതല്‍ നാലുവരെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒക്ടോബര്‍ 27ന് കോഴിക്കോട്ട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. സുരേഷ്‌ഗോപിയുടെ പെരുമാറ്റം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.

Comments (0)
Add Comment