കാർഷിക നിയമത്തിനെതിരെ പോരാടിയ കർഷകരെ അസഭ്യം പറഞ്ഞ് സുരേഷ് ഗോപി

Jaihind Webdesk
Wednesday, April 13, 2022

കാർഷിക നിയമത്തിനെതിരെ പോരാടിയ കർഷകരെ പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് ബിജെപി നേതാവ് സുരേഷ് ഗോപി. കർഷക സമരത്തില്‍ പങ്കെടുത്തവരേയും സമരത്തിന് പിന്തുണ നല്‍കിയവരേയുമാണ് വിഷുക്കൈനീട്ടം നല്‍കുന്ന വേദിയില്‍ സുരേഷ് ഗോപി അധിക്ഷേപിച്ചത്. ‘യുപി ബോർഡറില്‍ കഞ്ഞിവയക്കാന്‍ പോയ കുറെ മ…. ഇവരൊക്കെ കർഷകരോട് എന്ത് ഉത്തരം പറയും’ എന്നാണ് സുരേഷ് ഗോപി പരിഹാസ പൂർവ്വം പറഞ്ഞത്.

മോദി സർക്കാർ കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതിയായ അമർഷമുള്ള ബിജെപിക്കാരനാണ് ഞാന്‍. കാർഷിക നിയമങ്ങള്‍ തിരുച്ചുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.