രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുലിന്‍റെ പ്രസ്താവന അപകീർത്തികരമെന്നു കാണിച്ചായിരുന്നു ഹർജി. ഒക്ടോബർ പത്തിന് ഹർജി പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
കർണാടക തെരഞ്ഞെടുപ്പ് റാലിക്കിടെ നീരവ് മോദി, ലളിത് മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

ജമ്മുകശ്മീരിന് 370-ആം വകുപ്പ് പ്രകാരം ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഇന്ന് വാദം ആരംഭിക്കും. ജസ്റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാക്കളായ മുഹമ്മദ് അക്ബർ ലോൺ, ഹസൈൻ മസൂദി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, എന്നിവരുടെയും ഉൾപ്പെടെ 23 ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള പുനഃസംഘടന ചോദ്യം ചെയ്തുള്ള ഹർജികളും ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണയ്ക്ക് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഢ്ഢി , ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിന്‍റെ അംഗങ്ങൾ.

rahul gandhi
Comments (0)
Add Comment