മാതൃക പെരുമാറ്റ ചട്ടം ലംഘനം : മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പരിശോധിക്കാമെന്ന് സുപ്രീം കോടതി

മാതൃകാ പെരുമാറ്റചട്ടലംഘനം ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പരിശോധിക്കാമെന്ന് സുപ്രീംകോടതി. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉള്ള കാരണം കമ്മീഷന്‍ വിശദീകരിച്ചിട്ടില്ല. തീരുമാനത്തോട് കമ്മീഷനിലെ ഒരു അംഗം വിയോജിപ്പ് അറിയിച്ചതായും സിംങ്‌വി കോടതിയെ അറിയിച്ചു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കണം എന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംങ്‌വി ആവശ്യപ്പെട്ടു.  പെരുമാറ്റചട്ട ലംഘനം ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ നാലു പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയില്‍ ചട്ടലംഘനം ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ കണ്ടെത്തല്‍. ഏപ്രില്‍ ആറിനു മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദേശിച്ച ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.

ആണവായുധങ്ങള്‍ ദീപാവലിക്ക് പോട്ടിക്കാനുള്ളതല്ലെന്ന പ്രസ്താവനയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനിലെ ഒരംഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരാതി പരിഗണിച്ച തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്നുപേരില്‍ ഒരു കമ്മീഷണറാണ് എതിരഭിപ്രായം പറഞ്ഞത്.

ഏപ്രില്‍ ഒന്നിന് വാദ്രയില്‍ നടത്തിയ ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ പ്രസംഗവുമായും ഏപ്രില്‍ ഒമ്പതിന് ലാത്തൂരില്‍ ബാലാകോട്ട് വിഷയം ഉയര്‍ത്തി നടത്തിയ പരാമര്‍ശവുമായും ബന്ധപ്പെട്ടാണ് മോദിയ്ക്കെതിരെ പരാതി വന്നത്. ഈ രണ്ട് പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ ഒരു കമ്മീഷണര്‍ എതിര്‍ത്തിരുന്നു.

amit shahbjpDelhisupreme courtmodi
Comments (0)
Add Comment