സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സിസ തോമസിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

തിരുവനന്തപുരം:  സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാൻസലർ സിസ
തോമസിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.  ഗവര്‍ണറുമായുള്ള പോരില്‍ ജീവനക്കാരെ വലിച്ചിഴയ്ക്കരുതെന്ന് കോടതി താക്കീത് നല്‍കി. വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി  സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പോരില്‍ ജീവനക്കാരെ വലിച്ചിഴയ്ക്കരുത്. സിസ തോമസിനെതിരായ ഹർജി പ്രാഥമിക വാദം പോലും കേൾക്കാതെയാണ് ബെഞ്ച് തള്ളിയത്. സർക്കാരിന്‍റെ അനുമതി ഇല്ലാതെ കെടിയു വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തനിക്കെതിരായ നടപടി പകപ്പോക്കലാണെന്ന് കാട്ടി സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സാങ്കേതിക സർവകലാശാല വിസി രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിതയിന് പിന്നാലെയാണ് താത്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചത്. എന്നാല്‍ സർക്കാരിന്‍റെ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Comments (0)
Add Comment