ഇ.പി. ജയരാജന്‍ വധശ്രമക്കേസ്; സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹം, കെ.സുധാകരന്‍ എംപി

 

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയത് ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

തനിക്കെതിരെയുള്ളത് വെറും രാഷ്ട്രീയക്കേസാണെന്ന് പരമോന്നത കോടതിക്കും ബോധ്യപ്പെട്ടു. തന്‍റെ നിരപരാധിത്വവും ഈ കേസിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യവും ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് തന്നെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ഇ.പിയും സിപിഎമ്മും സര്‍ക്കാരും തന്നെ ക്രിമിനലാക്കി ചിത്രീകരിക്കാനും കൊലയാളി പട്ടം ചാര്‍ത്തി നല്‍കാനുമായാണ് ഈ കേസിനെ ഇതുവരെ ഉപയോഗിച്ചത്. വ്യാജ ആരോപണങ്ങളുടെ പേരില്‍ കാലങ്ങളായി സിപിഎം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

Comments (0)
Add Comment