സപ്ലൈകോ 1035 കോടി രൂപയുടെ കുടിശിക കെണിയിൽ

സപ്ലൈകോ 1035 കോടി രൂപയുടെ കുടിശിക കെണിയിൽ. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രവും സബ്‌സിഡി നൽകിയിനത്തിൽ സംസ്ഥാന സർക്കാരും കോടികൾ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. വിൽപന ഗണ്യമായി കുറഞ്ഞതും അവശ്യസാധനങ്ങളുടെ കുറവും തിരിച്ചടിയായി.

കുടിശ്ശികയിൽ ബില്ല് സമർപ്പിച്ച 508 കോടിരൂപ പോലും നൽകിയിട്ടില്ല. പഞ്ചസാര വിതരണം ചെയ്തതിലുള്ള ഒൻപതരക്കോടി വേറെ. കേന്ദ്രത്തിന്‍റേതുപോലെ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് സപ്ലൈകോ നേരിടുന്നത്. നെല്ലുസംഭരിച്ച വകയിലുള്ള 554 കോടി അടക്കം 928 കോടിയാണ് നൽകാനുള്ളത്. സാധനങ്ങൾ സബ്‌സിഡിയിനത്തിൽ കൊടുത്ത വകയിൽ 133.64 കോടി,റേഷൻധാന്യങ്ങൾ കടകളിൽ എത്തിച്ച് നൽകുന്ന വാതിൽപ്പടി വിതരണത്തിന്റ ചെലവ് 161 കോടി. പഞ്ചസാര വിതരണത്തിൽ 78 കോടി. ബജറ്റിൽ കാര്യമായ വിഹിതം കൂടിയില്ലാത്തതിനാൽ സപ്‌ളൈകോയുടെ മുന്നോട്ടുള്ള പോക്ക് തീർത്തും പ്രതിസന്ധിയിലാണ്. ഇതിനോടൊപ്പം തന്നെ മറുവശത്ത് കരാറുകാരുടെ കുടിശികയും കൂടുകയാണ്. അതേസമയം ഔട്ട്‌ലറ്റുകളിൽ വിൽപന ഗണ്യമായ തോതിൽ കുറഞ്ഞത് ഇരുട്ടടിയായി. കഴിഞ്ഞമാസം വിറ്റുവരവിൽ 22 ശതമാനത്തോളമാണ് കുറവ്. കടല,ഉഴുന്ന് വെളിച്ചെണ്ണ തുടങ്ങിയ ആവശ്യ സാധനങ്ങൾ കടകളിൽ കിട്ടാനില്ല. വിപണനത്തിനെത്തിച്ച കടല ഗുണനിലവാരമില്ലെന്ന് കണ്ടെത്തി അടുത്തിടെ സപ്ലൈകോ അധികൃതർ തിരിച്ചയച്ചിരുന്നു.

Supplyco
Comments (0)
Add Comment