കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി

Jaihind News Bureau
Tuesday, October 27, 2020

കൊല്ലം: കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്‍റെ ഭാര്യ രാഖി മൂന്നുവയസുള്ള മകൻ ആദിയുമായി കഴിഞ്ഞ ദിവസം  ആത്മഹത്യ ചെയ്തിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടർ ആയ സിജുവുമായുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സിജുവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.