തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി  ജീവനൊടുക്കി

Jaihind Webdesk
Monday, September 6, 2021

തിരുവനന്തപുരം : നഗരൂരില്‍ അമ്മയും അഞ്ചുവയസുള്ള കുട്ടിയും കിണറ്റില്‍ചാടി  ജീവനൊടുക്കി. കൊഴുവന്നൂര്‍ സ്വദേശി ബിന്ദു, മകന്‍ റെജിന്‍ എന്നിവരാണ് മരിച്ചത്. രണ്ടാം ഭര്‍ത്താവ് റെജിലാലിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷമാണ് ബിന്ദു കുട്ടിയുമായി കിണറ്റില്‍ ചാടിയത്. പൊള്ളലേറ്റ റെജിലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. കുടുംബവഴക്കാണ് ആസിഡ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.