മക്കളുമൊത്ത് തീകൊളുത്തി ; ഏഴും മൂന്നും വയസ്സുള്ള കുട്ടികള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Wednesday, September 1, 2021

അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. മക്കളായ ആതിര (7) അനുഷ് (3) മരിച്ചു. അഞ്ജു ഗുരുതരാവസ്ഥയിലാണ്.

മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും മരിച്ചിരുന്നു. അഞ്ജുവിന്‍റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.