കേരളത്തിൽ കർഷക ആത്മഹത്യകൾ മുമ്പില്ലാത്ത വിധം വർദ്ധിക്കുന്നു : ഉമ്മൻചാണ്ടി

Jaihind Webdesk
Friday, March 1, 2019

Oommen-chandy

മുമ്പൊന്നും ഉണ്ടാകാത്ത വിധത്തിൽ കേരളത്തിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നെന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകണം. കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കർഷകനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. കർഷകർക്ക് എങ്ങനെ ആശ്വാസം നൽകണമെന്ന് സർക്കാർ ചർച്ച ചെയ്യണം.

കർഷക ആത്മഹത്യയെക്കുറിച്ച് അറിയാത്ത മന്ത്രിയോട് ഒന്നും പറയാനില്ലെന്ന് ഉമ്മൻചാണ്ടി.

കോട്ടയത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച കർഷകൻ വിനോദിന് സർക്കാർ എല്ലാ സഹായങ്ങളും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[yop_poll id=2]